Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manchester United

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മി​ന്നും ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​പ്സ്‌​വി​ച്ച് ടൗ​ണി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ഹാ​ട്രി​ക്ക് നേ​ടി. ബ്ര​യാ​ൻ എം​ബു​യേ​മോ ഒ​രു ഗോ​ളും നേ​ടി. ഇ​പ്‌​സ്‌​വി​ച്ച് താ​രം ജേ​ക്ക​ബ് ഗ്രീ​വ്സി​ന്‍റെ ഓ​ൺ ഗോ​ളും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ഇ​പ്സ്‌‌​വി​ച്ചി​ന് വേ​ണ്ടി ലെ​യ്ഫ് ഡേ​വി​സും ചു​ബ അ​ക്പൊ​ണും ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു. വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രേ​ന്‍റ​ഫോ​ർ​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

കാ​സെ​മീ​റോ​യും ബെ‌​ഞ്ച​മി​ൻ സെ​സ്ക്കോ​യും ആ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​തി​യാ​സ് ജെ​ൻ​സെ​നും ആ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 61 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാ​മ​തെ​ത്താ​നും യു​ണൈ​റ്റ​ഡി​നാ​യി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ലീ​ഡ്സ്

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ലീ​ഡ്സ് യു​ണൈ​റ്റ​ഡ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലീ​ഡ്സ് വി​ജ​യി​ച്ച​ത്.

നോ​വ ഒ​കാ​ഫോ​ർ ആ​ണ് ലീ​ഡ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​സ​മീ​റോ ആ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ലീ​ഡ്സി​ന് 36 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 15-ാം സ്ഥാ​ന​ത്താ​ണ് ലീ​ഡ്സ്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 55 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Sports

ബ്രൂ​​ണോ ദ ​​ബോ​​സ്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ റി​​ക്കാ​​ര്‍​ഡ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യു​​ടെ പോ​​ര്‍​ച്ചു​​ഗീ​​സ് താ​​രം ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സ്.

ലീ​​ഗി​​ല്‍ ബേ​​ണ്‍​മ​​ത്തി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ആ​​ദ്യഗോ​​ള്‍ ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സി​​ന്‍റെ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ ആ​​യി​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 2-2നു ​​സ​​മ​​നി​​ല വ​​ഴ​​ങ്ങി. 78-ാം മി​​നി​​റ്റി​​ല്‍ പ്ര​​തി​​രോ​​ധ​​താ​​രം ഹാ​​രി മ​​ഗ്വെ​​യ​​ര്‍ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ അം​​ഗ​​ബ​​ലം പ​​ത്തി​​ലേ​​ക്കു ചു​​രു​​ങ്ങി​​യി​​രു​​ന്നു.

അ​​സി​​സ്റ്റ് റി​​ക്കാ​​ര്‍​ഡ്

ഒ​​രു പ്രീ​​മി​​യ​​ര്‍ ലീ​​ഗ് സീ​​സ​​ണി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അ​​സി​​സ്റ്റ് എ​​ന്ന ഡേ​​വി​​ഡ് ബെ​​ക്കാ​​മി​​ന്‍റെ (15 അ​​സി​​സ്റ്റ്, 1999-00 സീ​​സ​​ണ്‍) റി​​ക്കാ​​ര്‍​ഡ് മ​​റി​​ക​​ട​​ന്ന ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സ്, ഒ​​രു സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ചാ​​ന്‍​സ് ക്രി​​യേ​​റ്റ് ചെ​​യ്യു​​ന്ന താ​​രം എ​​ന്ന നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി. ഈ ​​സീ​​സ​​ണ്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ ഇ​​തി​​നോ​​ട​​കം 101 ചാ​​ന്‍​സു​​ക​​ള്‍ ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സ് സൃ​​ഷ്ടി​​ച്ചു. റ​​യാ​​ന്‍ ഗി​​ഗ്‌​​സി​​ന്‍റെ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 100 ചാ​​ന്‍​സ് എ​​ന്ന ക്ല​​ബ് റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

ഒ​​രു ക്ല​​ബ്ബി​​നാ​​യി വി​​വി​​ധ കോ​​മ്പ​​റ്റീ​​ഷ​​നു​​ക​​ളി​​ലാ​​യി 100+ ഗോ​​ളും 100+ അ​​സി​​സ്റ്റും അ​​തി​​വേ​​ഗം നേ​​ടു​​ന്ന റി​​ക്കാ​​ര്‍​ഡും ബ്രൂ​​ണോ സ്വ​​ന്ത​​മാ​​ക്കി. അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന (338 മ​​ത്സ​​ര​​ങ്ങ​​ള്‍) റി​​ക്കാ​​ര്‍​ഡ് പ​​ഴ​​ങ്ക​​ഥ​​യാ​​യി. 319 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് ബ്രൂ​​ണോ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. പോ​​ര്‍​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യാ​​ണ് (341) പ​​ട്ടി​​ക​​യി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത്.

ലി​വ​ർപൂൾ വീ​ണു

ബ്രൈ​റ്റ​ൺ‌ 2-1നു ​ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ ത​ക​ർ​ത്തു. ഡാ​നി വെ​ൽ​ബെ​ക്കി​ന്‍റെ (16, 56) ഇ​ര​ട്ട​ഗോ​ളി​ലാ​ണ് ബ്രൈ​റ്റ​ണി​ന്‍റെ ജ​യം.

55 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. 49 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ അ​ഞ്ചാ​മ​താ​ണ്.

Kerala

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബേ​ൺ​മൗ​ത്ത്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബേ​ൺ​മൗ​ത്ത്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ഒ​രു ഗോ​ൾ നേ​ടി. ബേ​ൺ​മൗ​ത്ത് താ​രം ജെ​യിം​സ് ഹി​ലി​ന്‍റെ ഓ​ൺ ഗോ​ളാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ര​ണ്ടാം ഗോ​ൾ.

റ​യാ​ൻ ക്രി​സ്റ്റി​യും എ​ലി ജൂ​നി​യ​ർ ക്രൗ​പി​യും ആ​ണ് ബേ​ൺ​മൗ​ത്തി​നാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 55 പോ​യി​ന്‍റും ബേ​ൺ​മൗ​ത്തി​ന് 42 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ യു​ണൈ​റ്റ​ഡ് മൂ​ന്നാ​മ​തും ബേ​ൺ​മൗ​ത്ത് പ​ത്താം സ്ഥാ​ന​ത്തു​മാ​ണ്.

Kerala

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി കാ​സ​മീ​റോ, മാ​ത്യൂ​സ് കു​ൻ​ഹ, ബെ​ഞ്ച​മി​ൻ സെ​സ്ക്കോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​സ് ബാ​ർ​ക്ലി​യാ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 54 പോ​യി​ന്‍റാ​യി. ഇ​തോ​ടെ യു​ണൈ​റ്റ​ഡ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ച​ത്.

ബ്ര​യാ​ൻ എം​ബി​യോ​മോ, പാ​ട്രി​ക്ക് ഡോ​ർ​ഗു, മ​ത്യൂ​സ് കു​ൻ​ഹ എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൈ​ക്ക​ൽ മെ​റി​നോ​യാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. യു​ണൈ​റ്റ​ഡ് താ​രം ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സി​ന്‍റെ ഓ​ൺ ഗോ​ളും ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ‍​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 38 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാ​മ​തെ​ത്താ​നും യു​ണൈ​റ്റ​ഡി​നാ​യി. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 50 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Sports

മാ​നേ​ജ്മെ​ന്‍റി​നെ വി​മ​ർ​ശി​ച്ചു; മാ​ഞ്ചെ​സ്റ്റ​ർ യു​ണൈ​റ്റ​ഡ് കോ​ച്ച് തെ​റി​ച്ചു

ല​ണ്ട​ൻ: പ​രി​ശീ​ല​ക​ൻ റൂ​ബ​ൻ അ​മോ​റി​മി​നെ മാ​ഞ്ചെ​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പു​റ​ത്താ​ക്കി. ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ സ​മ​നി​ല​യ്ക്ക് ശേ​ഷം ബോ​ർ​ഡി​നെ വി​മ​ർ​ശി​ച്ച് കോ​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ റൂ​ബ​ൻ അ​മോ​റി​മി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. സീ​സ​ണി​ൽ 20 ക​ളി​ക​ളി​ൽ എ​ട്ട് എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് യു​ണൈ​റ്റ​ഡി​ന് വി​ജ​യി​ക്കാ​നാ​യ​ത്. 31 പോ​യി​ന്‍റി​മാ​യി ടീം ​ആ​റാ​മ​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു മാ​റ്റം വ​രു​ത്താ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം ഇ​താ​ണെ​ന്ന് ക്ല​ബ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചെ​ന്ന് ടീം ​ഇ​റ​ക്കി​യ പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​യു​ന്നു.

അ​വ​സാ​നം ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് ടീ​മി​ന് ജ​യി​ക്കാ​നാ​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നെ യു​വേ​ഫ ലീ​ഗ് ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ അ​മോ​റിം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. മു​ൻ മി​ഡ്ഫീ​ൽ​ഡ​റും അ​ണ്ട​ർ 18 പ​രി​ശീ​ല​ക​നു​മാ​യ ഡാ​ര​ൻ ഫ്ലെ‌​ച്ച​റി​നെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി ടീം ​നി​യ​മി​ച്ചു.

 

 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മ​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി പാ​ട്രി​ക്ക് ഡോ​ർ​ഗു​വാ​ണ് ഗോ​ൾ നേ​ടി​യ​ത്. 24-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 29 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്.

Sports

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ൾ; യു​​ണൈ​​റ്റ​​ഡ് തോ​​റ്റു

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നു തോ​​ല്‍​വി.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല 17 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 36 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ആ​ഴ്സ​ണ​ൽ (39), മാ​ഞ്ച​സ്റ്റ​ർ സി​റ്റി (37) ടീ​മു​ക​ളാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ൽ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബേ​ൺ​മൗ​ത്ത്

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബേ​ൺ​മൗ​ത്ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും നാ​ല് ഗോ​ളു​ക​ൾ വീ​ത​മാ​ണ് നേ​ടി​യ​ത്.

അ​മാ​ഡ് ഡ​യ​ല്ലൊ, ക​സ​മീ​റോ, ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ്, മാ​ത്യേ​സ് കു​ൻ​ഹ എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. അ​ന്‍റോ​യ്ൻ സെ​മെ​ന്യോ, ഇ​വാ​നി​ൽ​സ​ൻ, മാ​ർ​ക​സ് ട​വേ​ർ​നി​യ​ർ, എ​ലി ജൂ​നി​യ​ർ ക്രൊ​പി എ​മ്മി​വ​രാ​ണ് ബേ​ൺ​മൗ​ത്തി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 26 പോ​യി​ന്‍റും ബേ​ൺ​മൗ​ത്തി​ന് 21 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ യു​ണൈ​റ്റ​ഡ് ആ​റാം സ്ഥാ​ന​ത്തും ബേ​ൺ​മൗ​ത്ത് 13-ാം സ്ഥാ​ന​ത്തും ആ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​തി​രെ എ​വ​ർ​ട്ട​ണ് ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​തി​രെ എ​വ​ർ​ട്ട​ണ് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് എ​വ​ർ​ട്ട​ൺ വി​ജ​യി​ച്ച​ത്.

കൈ​ർ​ന​ൻ ഡ്യൂ​സ്ബ​റി-​ഹാ​ളാ​ണ് എ​വ​ർ​ട്ട​ണ് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ എ​വ​ർ​ട്ട​ണ് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് എ​വ​ർ​ട്ട​ൺ.

Sports

യു​​ണൈ​​റ്റ​​ഡ് ടൈ

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റും മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡും ത​​മ്മി​​ല്‍ ന​​ട​​ന്ന മ​​ത്സ​​രം 2-2 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ലാ​​ണ് ഇ​​രു​​ടീ​​മും ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം ഗോ​​ള്‍ നേ​​ടി​​യ​​ത്. 90+1-ാം മി​​നി​​റ്റി​​ല്‍ ടോ​​ട്ട​​ന്‍​ഹാ​​മി​​നാ​​യി റി​​ച്ചാ​​ല്‍​ലി​​സ​​ണും 90+6-ാം മി​​നി​​റ്റി​​ല്‍ ഡി ​​ലൈ​​റ്റ് യു​​ണൈ​​റ്റ​​ഡി​​നാ​​യും ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി.

ബ്ര​യാ​ന്‍ എം​ബ്യൂ​മോ​യി​ലു​ടെ 32-ാം മി​നി​റ്റി​ല്‍ ലീ​ഡ് നേ​ടി​യ യു​ണൈ​റ്റ​ഡി​നെ മ​ത്യാ​സ് ടെ​ല്‍​സി​ലൂ​ടെ 84-ാം മി​നി​റ്റി​ലാ​ണ് ടോ​ട്ട​ന്‍​ഹാം 1-1 സ​മ​നി​ല​യി​ല്‍ പി​ടി​ച്ച​ത്.

18 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ടോ​ട്ട​ന്‍​ഹാം. ഇ​ത്ര​യും പോ​യി​ന്‍റു​ണ്ടെ​ങ്കി​ലും ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ഴാ​മ​താ​ണ് യു​ണൈ​റ്റ​ഡ്.

Latest News

Corehub Up